Anitha Thampi

1968 / in Kerela

കായ്ച്ച പടി - Poem by Anitha Th

പടം വരപ്പുകാരി
ചക്കപ്പഴങ്ങൾ വരയ്ക്കുന്നു
പ്ലാഞ്ചില്ലയിൽ, വേരിൽ,
കായ്ച്ച പടി.
പെൺതടിയിൽ മുലകളായ്
രൂപകൽപന ചെയ്തല്ല.

മുറിവും തുറവുമായ്
മെയ്പ്പിളർപ്പുകളായല്ല,
ര­് നിമിഷം മുൻപ്
അമ്മച്ചി വാക്കത്തിയാൽ
മുറിച്ചു വച്ച മട്ട്,
വെറും തറയിൽ.

മടൽ, ചകിണി,
ചുളകൾ, കുരു
തെന്നുന്ന പോള,
വേറേ വേറേ വരച്ചിട്ടില്ല.

മുള്ളിൽത്തന്നെ പണിത മുഴുവൻ മെയ്യ്
പെണ്ണൊരുത്തി പേറി നിവരും ചുവട്,

തുടച്ചാൽ നീങ്ങാതൊട്ടിപ്പിടിക്കും കറയായി
പ്ലാഞ്ചോട്ടിൽ വീണഴുകി മുളയ്ക്കും വിത്തായി
എല്ലാടവും പരക്കും മണമായി

കുഞ്ഞുങ്ങൾ വളരുന്ന വയറുമായി
പടങ്ങൾ വരയ്ക്കാത്ത പെണ്ണുങ്ങൾ
നോക്കുന്നേരം
ശരിക്കും
പ്ലാന്തടിയിൽ പറ്റിച്ചേർന്ന പഴങ്ങളായി.
95 Total read